അനശ്വരതയുടെ സോമതീരം…

അനശ്വരതയുടെ സോമതീരം…

babyപുതുവ്യവസായസംരംഭകര്‍ക്ക് ഉപദേശങ്ങള്‍?
കൂടുതല്‍ ചെറുപ്പക്കാര്‍ ബിസിനസ്സിലേക്ക് ഇറങ്ങുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഒരു സംരംഭം ആരംഭിക്കും മുമ്പ് അടിസ്ഥാനതലം തൊട്ടേ ആസൂത്രണം ചെയ്യണം. അതിനെക്കുറിച്ച് പൂര്‍ണ്ണമായ ഗവേഷണവും മാര്‍ക്കറ്റ് സര്‍വ്വേയും നടത്തണം. ഇന്നത്തെക്കാലത്തിന് ചേരുന്നതാണ് ഈ ബിസിനസ്സെന്ന് ഉറപ്പുവരുത്തണം.
കേരളത്തില്‍ ബിസിനസ് ചെയ്യുന്നതിന്റെ ഗുണവും ദോഷവും?
കേരളം ഒരു പ്രശ്‌നസംസ്ഥാനമാണ്. ലാഭത്തിന് വേണ്ടി മാത്രം ബിസിനസ് ചെയ്യുക ഇവിടെ നടപ്പില്ല. നമ്മുടെ സാമൂഹ്യഘടന സങ്കീര്‍ണ്ണമാണ്. ഏത് ബിസിനസ്സും തിരിച്ച് സമൂഹത്തിന് കൂടി സംഭാവന നല്‍കുന്നതായിരിക്കണം. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ തീരെ കുറഞ്ഞതാണ്. ഇവിടെ ആരംഭം കുറിക്കുമ്പോള്‍ നല്ല റോഡുകളോ വൈദ്യുതി പോലുമോ ഇല്ലായിരുന്നു. സര്‍ക്കാരിന് ബിസിനസ്സിന്റെ കാര്യത്തില്‍ ഒരു ഏകജാലക സംവിധാനമില്ല. എല്ലാ സര്‍ക്കാര്‍വകുപ്പുകളില്‍ നിന്നും അനുമതിപത്രം വാങ്ങിയെടുക്കുന്നത് ദുഷ്‌ക്കരമാണ്.
കേരളത്തിന് അനുഗ്രഹങ്ങളുമുണ്ട്. ഇവിടുത്തെ ഭൂമിശാസ്ത്രം ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. ബീച്ചുകളും കായലുകളും സമതലപ്രദേശങ്ങളും കുന്നുകളും തോളുരുമ്മി നില്‍ക്കുന്ന ഇടമാണ് കേരളം. ഒരു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഉന്നതവിദ്യാഭ്യാസമുള്ള ഒരു തൊഴില്‍ സമൂഹം ഇവിടെയുണ്ട്. ടെലകോം, ഇന്റര്‍നെറ്റ് എന്നിവ എല്ലാ കോണുകളിലും ലഭ്യമാണ്. അതുകൊണ്ട് കേരളത്തില്‍ ബിസിനസ് ചെയ്യുമ്പോള്‍ രണ്ടും ബാലന്‍സ് ചെയ്യാന്‍ പഠിക്കണം.

കുടുംബത്തെക്കുറിച്ച്?
കോതമംഗലത്താണ് എന്റെ കുടുംബവേരുകള്‍. സാറ ബേബി മാത്യു ആണ് ഭാര്യ. അവര്‍ ബിസിനസ്സില്‍ എന്നെ സഹായിക്കുന്നു. ഒരു മകള്‍- സനമയ.

എന്താണ് വിനോദം? എവിടേക്ക് യാത്ര ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം?
പുരാവസ്തുക്കള്‍ തേടിപ്പിടിക്കലാണ് ഇഷ്ടം. എന്റെ ആദ്യ വിജയകരമായ ബിസിനസ്സായിരുന്നു അത്. ഇപ്പോഴും അതിനോട് ആവേശമുണ്ട്. വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്പില്‍ യാത്ര പോകുന്നത് ഇഷ്ടമാണ്. ഞാന്‍ പെയിന്റിങ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഇതിനകം 400 പെയിന്റിങ്ങുകള്‍ ചെയ്തു. ഔഷധച്ചെടികള്‍ ശേഖരിക്കാനും റിസോര്‍ട്ടില്‍ അത് നട്ടുവളര്‍ത്താനും ഇഷ്ടമാണ്. അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.