സ്വന്തമാക്കാം ഐ ഫോണ് ; കുറഞ്ഞവിലയിൽ
ഫോണ് ഉപയോഗിച്ച് തുടങ്ങുന്ന കാലം മുതൽ എല്ലാവരുടെയും ലക്ഷ്യം ഐ ഫോണ് സ്വന്തമാക്കുക എന്നാണ് .എന്നാൽ പോക്കറ്റ് അനുവധിക്കാത്തതുകൊണ്ട് മാത്രമാണ് എല്ലാവരും ആഗ്രഹം ഉപേക്ഷിച് അതേ സ്പെസിഫിക്കേഷനുകളുള്ള മറ്റു ഫോണുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇനി എല്ലാവർക്കും ഐ ഫോണ് സ്വന്തമാക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് കമ്പനി.
വൻവിലക്കുറവിൽ ഐഫോൺ മോഡലുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഐഫോൺ 6, 5 എസ് എന്നീ മോഡലുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇവയ്ക്കു പുറമെ മാക്ബുക്ക് എയർ, പാനസോണിക് 42 ഇഞ്ച് എൽഇഡി ടി വി എന്നിവയ്ക്കും വിലക്കുറവുണ്ട്.ഐഫോൺ 6എസ്, 6 എസ് പ്ലസ് പുറത്തിറക്കിയതോടു കൂടി ഐഫോൺ 5എസിന്റെ വിലകുറഞ്ഞു.
16 ജിബി വേരിയന്റിനാണു വിലകുറഞ്ഞിരിക്കുന്നത്. എട്ട് എംപി പ്രൈമറി ക്യാമറ, 1.2 എംപി മുൻക്യാമറ എന്നിവയോടെയെത്തുന്ന 5എസ് ഐഒഎസ് 9ലും പ്രവർത്തിക്കും. എ7 ആണു പ്രോസസർ. ദീപാവലി ആകുന്നതോടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
Photo Courtesy: Google/images may be subject to copyright