എസ്എന്‍ഡിപി ആര്‍എസ്എസ്സിന്റെ കാവല്‍ക്കാരായി മാറുന്നു: സുധീരന്‍

എസ്എന്‍ഡിപി ആര്‍എസ്എസ്സിന്റെ കാവല്‍ക്കാരായി മാറുന്നു: സുധീരന്‍

sudheeranകൊല്ലം: ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി യോഗം ആര്‍.എസ്.എസിന്റെ കാവല്‍ക്കാരായി മാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സംഘപരിവാറിന്റെയും എസ്എന്‍ഡിപിയുടെയും ആശയങ്ങള്‍ തമ്മില്‍ പുലബന്ധം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കുന്നില്ലെന്നും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ കൃത്യമായി മനസ്സിലാക്കി എസ്എന്‍ഡിപിയോഗം മുന്നോട്ടുപോകണമെന്നും സുധീരന്‍ വ്യക്തമാക്കി. ഗുരുവിന്റെ ആശയങ്ങള്‍ സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ അടിയറവ് വയ്ക്കുന്നത് ശരിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പിയുടെ ആശയങ്ങളും സംഘ്പരിവാര്‍ സന്ദേശവും യോജിച്ചു പോവില്ല. എസ്എന്‍ഡിപി– സംഘപരിവാര്‍ ബന്ധം ഗൗരവത്തോടെ കാണണമെന്നും പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.