മൈദ ഹല്‍വ
ചേരുവകള്‍
മൈദ -ഒരു കപ്പ്
പഞ്ചസാര -രണ്ടു കപ്പ്
നെയ്യ് – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
അണ്ടിപ്പരിപ്പ് – ഒരു ടേബിള്സ്പൂകണ്‍
മഞ്ഞനിറം – പാകത്തിന്
പൈനാപ്പിള്‍ എസന്‍സ്- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ നെയ്യ് ഉരുകുന്നതുവരെ ചൂടാക്കുക. ഇതില്‍ അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ച് മൂപ്പിച്ച് മാറ്റുക. മിച്ചമുള്ള നെയ്യില്‍ മൈദ മൂക്കുന്നതുവരെ ഇളക്കുക. അടുപ്പില്‍ നിന്ന് വാങ്ങിയശേഷം പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
ശേഷം വീണ്ടും അടുപ്പില്‍ വെച്ച് തുടരെയിളക്കി ചൂടാക്കി ഹല്‍വയുടെ പാകമാകുന്നതുവരെ കട്ടകെട്ടാതെ ഇളക്കുക. ഇതിലേക്ക് കളര്‍, പൈനാപ്പിള്‍ എസന്‍സ്, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് വാങ്ങി ആറിയശേഷം മുറിച്ചു വിളമ്പാം.
Photo Courtesy : google/ images may subject to copyright