ജയന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

ജയന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

Jayan-Picsമലയാളികളുടെ മനസ്സില്‍ ഇന്നും മറക്കാനാവാത്ത സ്ഥാനമുള്ള നടനാണ് ജയന്‍. ആരും കൊതിക്കുന്ന ആകാരഭംഗിയും സാഹസികതയോടുള്ള പ്രണയവും ജയനെ എന്നും മലയാളത്തിന് പ്രിയപ്പെട്ടവനാക്കി. മരണത്തിലേക്ക് മറഞ്ഞിട്ടും ഓര്‍മ്മകളുടെ അഭ്രപാളികളില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന ജയന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
ആനിമേഷന്‍ ആര്‍ട്ടിസ്റ്റ് വിഷ്ണു രാമകൃഷ്ണന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ആനിമേഷന്‍ ചിത്രത്തിലാണ് ജയന്‍ വീണ്ടുമെത്തുന്നത്. രാജഭരണം നിലനില്‍ക്കുന്ന ഒരു ദ്വീപിന്റെ കഥ പറയുന്ന ചിത്രത്തില്‍ സൈന്യാധിപന്റെ വേഷമാണ് ജയന്‍ അവതരിപ്പിക്കുന്നത്.

 

 

രാജാവിന്റെ ദുര്‍ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സൈനാധിപന്റെ വീരകൃത്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജയനൊപ്പം, പഴയകാല മലയാള താരങ്ങളെല്ലാം ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.

 

Photo Courtesy : google/ images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.