കല്ലുമ്മക്കായ നിറച്ചത്
വൈകുന്നേരത്തെ ചായക്കൊപ്പം ആസ്വദിച്ചു കഴിക്കാന്‍ കോഴിക്കോടിന്റെ പ്രിയ വിഭവമായ കല്ലുമ്മക്കായ നിറച്ചത് തയ്യാറാക്കിയാലോ?
ചേരുവകള്‍
കല്ലുമ്മക്കായ – 1/2 കിലോ
വെളിച്ചെണ്ണ – ആവശ്യത്തിന്
മാവ് തയ്യാറാക്കാന്‍
1.അരിപ്പൊടി – 1 കിലോ
2.വെള്ളം -1 ലിറ്റര്‍
3.ഇറച്ചി മസാല -2 സ്പൂണ്‍
മുളക്പൊടി – 1/2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
പെരുംജീരകം – ഒരു നുള്ള്
ജീരകം – ഒരു നുള്ള്
മല്ലിയില – 2 ഇതള്‍
പുതിനയില – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ചുവട് കുഴിഞ്ഞ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ചെറുതായി തിളച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി വെന്ത ശേഷം ഇറക്കി വെക്കുക.
കടുക്ക വൃത്തിയായി കഴുകിയ ശേഷം തോടോടെ പൊളിച്ച് മാവ് നിറച്ച ശേഷം പൊരിക്കുക. സ്വാദിഷ്ടമായ കല്ലുമ്മക്കായ നിറച്ചത് തയ്യാര്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍