പപ്പായയുടെ സൗന്ദര്യവിദ്യകള്‍…

പപ്പായയുടെ സൗന്ദര്യവിദ്യകള്‍…

Benefits-Of-Papaya-For-Skinമാലാഖമാരുടെ പഴം എന്നറിയപ്പെടുന്ന പപ്പായ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. രുചികരമായ ഈ ഫലം സൗന്ദര്യത്തിനും ആരോഗ്യത്തിനും എത്ര ഗുണപ്രദമാണെന്ന് അറിയാമോ? ഇതാ പപ്പായയുടെ സൗന്ദര്യവിദ്യകള്‍…
വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമായ പപ്പായ ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ പപ്പായയും തേനും യോജിപ്പിച്ച് പുരട്ടാം.

നല്ല പഴുത്ത പപ്പായയുടെ പള്‍പ് മുഖത്ത് പുരട്ടി 25 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് മുഖക്കുരു ഇല്ലാതാക്കും.

ദിവസവും പപ്പായ കഴിക്കുന്നതും പുരട്ടുന്നതും ചര്‍മ്മത്തെ സുന്ദരവും മൃദുവുമാക്കും.

പച്ച പപ്പായയുടെ കറ സ്ഥിരമായി പുരട്ടിയാല്‍ കാലുകളിലെ വിണ്ടുകീറല്‍ ഇല്ലാതാവും.

മുഖത്തെ അനാവശ്യരോമം കളയാന്‍ മഞ്ഞളും, പച്ച പപ്പായയും ചേര്‍ത്ത് അരച്ച് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക

പപ്പായ, തേന്‍, അരിപ്പൊടി എന്നിവ യോജിപ്പിച്ച ദിവസവും പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കും.

പപ്പായ, തേന്‍, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പും പാടുകളും അകറ്റും.

പച്ച പപ്പായയുടെ കറ മുഖത്ത് പുരട്ടീയാല്‍ മുഖക്കുരു ഇല്ലാതാക്കും.

പപ്പായയില്‍ ഒരു സ്പൂണ്‍ പാല്‍ ചേര്‍ത്ത് ഫേസ്പായ്ക്കായി ഉപയോഗിക്കുന്നത് ചര്‍മ്മം മനോഹരമാക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.