പപ്പായയുടെ സൗന്ദര്യവിദ്യകള്…
താരന് അകറ്റാന് പപ്പായയും തൈരും യോജിപ്പിച്ച് മുടിയില് പുരട്ടിയ ശേഷം 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
പഴുത്ത പപ്പായയും തേനും തൈരും യോജിപ്പിച്ച് തലയില് പുരട്ടുന്നത് കഷണ്ടിയെ പ്രതിരോധിക്കും.
ഷാമ്പൂവിന് പകരമായും പപ്പായ ഉപയോഗിക്കാം. പഴുത്ത പപ്പായ തലയില് തേച്ച് പിടിപ്പിച്ച ശേഷം അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.
പഴുത്ത പപ്പായ അര കപ്പ് തൈര് ചേര്ത്ത് നന്നായി അരച്ചെടുത്ത ശേഷം തലയോട്ടിലും മുടിയിലും തേച്ചുപിടിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുന്നത് താരന്, മുടിയുടെ അറ്റം പൊട്ടല് എന്നിവയെ ചെറുക്കും.
മുടിയുടെ വരള്ച്ച മാറ്റാന് പപ്പായ, പഴം,തൈര്, വെളിച്ചെണ്ണ എന്നിവ നന്നായി അരച്ചെടുത്ത് മുടിയില് തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകികളയാം.
കലോറി വളരെ കുറവായ പപ്പായ ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിച്ചാല് ശാരീരിക ക്ഷീണം ഇല്ലാതെ തന്നെ നിങ്ങള്ക്ക് ശരീരഭാരം കുറയ്ക്കാന് സാധിക്കും.
Photo Courtesy : Google/images may be subjected to copyright
