ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

VIJAY FINALബിസിനസ് രംഗത്തെ പ്രമുഖരാണ് ഐശ്വര്യയുടെ ഉപഭോക്താക്കള്‍. എന്തെല്ലാം പ്രത്യേകതകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്..?

ഐഡിയ, വോഡഫോണ്‍, ടാറ്റ, മുത്തൂറ്റ് ഗ്രൂപ്പ്, ഭീമ ജ്വല്ലറി, രാംകോ, എ.സി.സി കയര്‍ കേരള, മില്‍മ, ഫിഷറീസ്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡി.എല്‍.എഫ്, ദേശായി ഹോംസ്, വോള്‍വോ, ഷവര്‍ലേ, ഹീറോ തുടങ്ങിയ പ്രമുഖരാണ് ഐശ്വര്യയുടെ ഉപഭോക്താക്കള്‍. നമ്മുടെ സേവനമാണ് ഈ ഉപഭോക്താക്കളെ ഐശ്വര്യയില്‍ തന്നെ നിര്‍ത്തുന്നത് എന്നാണ് എന്റെ വിശ്വാസം. എത്ര നല്ല ഔട്ട്‌ഡോര്‍ മീഡിയം ഒരുക്കിയാലും കൊടുക്കുന്ന സേവനത്തിനാണ് പ്രാധാന്യം. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന അതേ രീതിയിലോ, അല്ലെങ്കില്‍ അതില്‍ കൂടുതലോ സേവനം കിട്ടിയാല്‍ മാത്രമേ അവര്‍ നമ്മുടെ കൂടെ നില്‍ക്കൂ. അതില്‍ ഒരു കുറവ് വന്നാല്‍ അവര്‍ അസംതൃപ്തരാകുകയും നമുക്ക് കിട്ടുന്ന വിശ്വാസത്തിനെ അത് ബാധിക്കുകയും ചെയ്യും. പക്ഷേ ഐശ്വര്യയെ സംബന്ധിച്ച് വളരെ നല്ല സേവനമാണ് ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്. ആദ്യ കാലങ്ങളില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഇപ്പോഴും ഐശ്വര്യയുടെ കൂടെ നില്‍ക്കുന്നതിന്റെ കാരണവും ഞങ്ങള്‍ നല്‍കുന്ന സേവനമാണെന്നാണ് എന്റെ വിശ്വാസം. അതുപോലെ തന്നെ ചെയ്യുന്ന ജോലിയ്ക്ക് അനുസൃതമായ തുക മാത്രമാണ് ഞങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. അവര്‍ക്ക് താങ്ങാനാകാത്ത തുക ഇതുവരെ ആരുടേയും കൈയില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല. അത് തന്നെയാണ് ഐശ്വര്യയുടെ പ്രത്യേകതയും.

അഡ്വര്‍ടൈസിംഗിലെ മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം ഐശ്വര്യയുടെ മാറ്റം എങ്ങനെയാണ്..?

മാറി വരുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം ഐശ്വര്യയിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വലിയ പരസ്യ ബോര്‍ഡുകള്‍ക്കാണ് ഇപ്പോളും ഈ മേഖലയില്‍ പ്രാധാന്യം. പതിറ്റാണ്ടുകളായി എല്ലാവരും ഉപയോഗിച്ച് വരുന്നതും കേരളത്തില്‍ പ്രമുഖമായി നില നില്‍ക്കുന്നതുമായ ട്രഡീഷണല്‍ മീഡിയമാണ് ഞങ്ങളും ഉപയോഗിച്ച് വരുന്നത്. ഇപ്പോള്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പകരം ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അതുപോലെ തന്നെ പുതിയ തലമുറയെ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയിലുള്ള പരസ്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. പുത്തന്‍ തലമുറയുടെ മാറ്റത്തെ ഞങ്ങളും അംഗീകരിച്ച് കഴിഞ്ഞു. ട്രെന്‍ഡുകള്‍ക്കനുസരിച്ച് മീഡിയത്തിന്റെ കെട്ടും മട്ടുമെല്ലാം ഐശ്വര്യയിലും മാറുന്നുണ്ട്.

ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ?

ഐശ്വര്യ അഡ്വര്‍ടൈസിംഗിന് സ്വന്തമായി ഒരു ഫാബ്രിക്കേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ വിദഗ്്ധരായ തൊഴിലാളികളും നമുക്കായി ജോലി നോക്കുന്നുണ്ട്. സ്വന്തമായി ഒരു ഫാബ്രിക്കേഷന്‍ യൂണിറ്റ് ഉണ്ടെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ വളരെ വേഗത്തില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കും. ഒരു സബ് കോണ്‍ട്രാക്ടറെ തേടി പോകുമ്പോള്‍ നമുക്ക് ആവശ്യമായ സമയത്തോ, ഉപഭോക്താവിന്റെ ഇഷ്ടത്തിനോ അവശ്യ വസ്തുക്കള്‍ ലഭ്യമാകില്ല. അതുകൊണ്ടാണ് സ്വന്തമായി ഒരു ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. നല്ല രീതിയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.