ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

Exelence  Awards from Big reserchഐശ്വര്യ എന്ന പേരിന്റെ പിന്നില്‍..?

ഐശ്വര്യ എന്ന വാക്കിന് ഒരു പോസിറ്റീവ് എനര്‍ജി ഉണ്ട്. ആ പേര് തെരഞ്ഞെടുക്കാനുള്ള കാരണവും അത് തന്നെയാണ്. നമുക്ക് ചുറ്റിലുമുള്ള എല്ലാവര്‍ക്കും ന• വരണം, ഐശ്വര്യം ഉണ്ടാകണം എന്ന ആഗ്രഹത്തോടെയാണ് ഐശ്വര്യ എന്ന പേരിട്ടിരിക്കുന്നത്.
ഐശ്വര്യയെ തേടി വന്ന അവാര്‍ഡുകള്‍..?

ഔട്ട്‌ഡോര്‍ പരസ്യ രംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് കൊച്ചിന്‍ ചേബര്‍ ഓഫ്്് കൊമേഴ്‌സിന്റെ 2011 ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് , ബ്രാന്‍ഡ്‌സ് അക്കാദമി ഏര്‍പ്പെടുത്തിയ ‘ഐക്കണ്‍ ഓഫ് ദി ഇയര്‍ 2015’ അവാര്‍ഡ്, എന്‍.ഡി.ടി.വി ഏര്‍പ്പെടുത്തിയ ‘മോസ്റ്റ് പ്രോമിസിംഗ് ഔട്ട് ഓഫ് ഹോം(OOH) അഡ്വര്‍ടൈസിംഗ് കമ്പനി ഇന്‍ കേരള എന്ന അവാര്‍ഡും ഐശ്വര്യയെ തേടി എത്തിയിരുന്നു. നമ്മള്‍ കൊടുക്കുന്ന സേവനത്തിന്റെ ഫലമാണ് ഈ അവാര്‍ഡുകള്‍. അതില്‍ എനിക്ക് നല്ല അഭിമാനവും തോന്നുന്നു.

ഭാവി പരിപാടികള്‍..?

ഭാവിയിലേയ്ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഇതൊരു വിശാലമായ മേഖലയാണ്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഐശ്വര്യയുടെ മീഡിയം വളര്‍ത്തിയെടുക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

ബിസിനസ്സില്‍ കുടുംബത്തിന്റെ പിന്തുണ?
ബിസിനസ്സിന്റെ വിജയത്തിന് നല്ല കുടുംബാന്തരീക്ഷത്തിനും പ്രാധാന്യമുണ്ട്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. വീട്ടിലെ എല്ലാവരും എനിക്ക് എല്ലാ കാര്യത്തിലും പിന്തുണ നല്‍കാറുണ്ട്. ഭാര്യ ദീപ്തി ബിസിനസ്സില്‍ എന്നെ സഹായിക്കുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ ബിസിനസ്സിനെകുറിച്ചെല്ലാം ദീപ്തി പഠിച്ചെടുത്തു. വിശാല്‍.ഡി.വിജയ്, വൈശാഖ്.ഡി.വിജയ്, വിഘ്‌നേഷ്.ഡി.വിജയ് എന്നിവരാണ് മക്കള്‍. മൂന്നുപേരും വിദ്യാര്‍ത്ഥികളാണ്. മക്കളില്‍ ഒരാള്‍ക്ക് മാത്രമേ ബിസിനസ്സിലേയ്ക്ക് വരാന്‍ താല്പര്യമുള്ളൂ. ബാക്കി രണ്ടാള്‍ക്കും അവരുടേതായ ആഗ്രഹങ്ങളാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.