ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

ഔട്ട്‌ഡോര്‍ പരസ്യരംഗത്തെ അതികായന്‍

 

Coverഗ്രാമ നഗര വ്യത്യാസമില്ലാതെ കേരളത്തിലെങ്ങും തലയെടുപ്പോടെ നില്‍ക്കുന്ന വന്‍പരസ്യ ബോര്‍ഡുകള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ഇതേ ഉയരത്തില്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ അഡ്വര്‍ടൈസിംഗിന്റെ സ്ഥാനവും. കേരളത്തിന്റെ ബിസിനസ്- പരസ്യ മേഖലയില്‍ വലിയൊരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് ഐശ്വര്യ അഡ്വര്‍ടൈംസിംഗിന്റെ സാരഥി വിജയകുമാര്‍..പരസ്യ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതില്‍ നൂതനമായ ആശയങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിച്ച 25 വര്‍ഷത്തിന്റെ വിജയകഥയാണ് വിജയകുമാറിന് പങ്കുവെയ്ക്കാനുള്ളത്.
ബിസിനസ്സിലേക്ക് കടന്നു വന്നപ്പോള്‍ അഡ്വര്‍ടൈസിംഗ് മേഖല തെരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു..?

വളരെ യാദൃശ്ചികമായാണ് ഞാന്‍ ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത്. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്ന ഞാന്‍ അഡ്വര്‍ടൈസിംഗിനോടുള്ള താല്പര്യവും അതിന്റെ വരും സാധ്യതകളും മുന്നില്‍ക്കണ്ടാണ് ഈ മേഖലയില്‍ എത്തുന്നത്.

ബിസിനസ്സിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് എങ്ങനെയായിരുന്നു..?

അഡ്വര്‍ടൈസിംഗിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും അതിന്റെ സാധ്യതകളെ കുറിച്ച് മനസിലാക്കുന്നതിനും വേണ്ടി ആദ്യം കുറച്ച് സ്വകാര്യ കമ്പനികളില്‍ ജോലി നോക്കിയ ശേഷമാണ് ‘ഐശ്വര്യ’ എന്ന എന്റെ സ്ഥാപനം തുടങ്ങുന്നത്. ചെറിയ മുതല്‍ മുടക്കിലാണ് ആദ്യം കമ്പനി തുടങ്ങിയത്. പിന്നീട് എന്റെ എല്ലാ അധ്വാനവും ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്ന കമ്പനിയ്ക്ക് വേണ്ടിയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് ഇവിടം വരെ എത്താന്‍ സാധിച്ചത്.

ബിസിനസ് രംഗത്ത് വിജയകരമായ 25 വര്‍ഷങ്ങള്‍… തിരിഞ്ഞു നോക്കുമ്പോള്‍ എന്തുതോന്നുന്നു?

എന്നെ സംബന്ധിച്ച് ഒരുപാട് അനുഭവങ്ങളും അതിലുപരി ആത്മസംതൃപ്തിയും തന്നൊരു മേഖലയാണിത്. ചെയ്യുന്ന ജോലി കൂടുതല്‍ താല്പര്യത്തോടെ ചെയ്യുമ്പോഴാണ് നമുക്ക് കൂടുതല്‍ ഫലം ലഭിക്കുന്നത്. ചെയ്യുന്ന ഓരോ കാര്യങ്ങളും ജീവിതത്തിലെ ഒരു ഭാരമായി കാണാതെ, അല്ലെങ്കില്‍ ഒരു ഭാരമാക്കാതെ സന്തോഷത്തോടെ ചെയ്യണം. ഔട്ട്‌ഡോര്‍ മീഡിയയാണ് ഐശ്വര്യ അഡ്വര്‍ടൈസിംഗ് ഒരുക്കുന്നത്. നമ്മുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നമുക്ക് കിട്ടുന്ന ഫലവും. കഴിഞ്ഞ 25 വര്‍ഷത്തെ വളര്‍ച്ച നോക്കുമ്പോള്‍ എനിക്ക് സന്തോഷവും സംതൃപ്തിയും ഉണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.