വെള്ളാപ്പള്ളി രൂപീകരിക്കുന്നത് തട്ടിപ്പിന്റെ പാര്‍ട്ടി: വി.എസ് അച്യുതാനന്ദന്‍

വെള്ളാപ്പള്ളി രൂപീകരിക്കുന്നത് തട്ടിപ്പിന്റെ പാര്‍ട്ടി: വി.എസ് അച്യുതാനന്ദന്‍

vsതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ തട്ടിപ്പിന്റെ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി ജലസമാധിയാകാന്‍ കടലിനോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും പോഷക സംഘടനയായിരിക്കും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകുമെന്നും മൂന്നാം ബദല്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണം ഇല്ലാതാകുമെന്ന് ഇരുമുന്നണികളും ഭയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുമായി യാതൊരു തരത്തിലുമുള്ള ചര്‍ച്ചയുമില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. ഇന്ന് മൂന്ന് മണിക്ക് ശംഖുമുഖത്ത് നടക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പുതിയ പാര്‍ട്ടിയെ പ്രഖ്യാപിക്കുന്നത്.

 

 

 

Photo Courtesy : google/images may subject to copyright

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.