ജിഷ്ണു രാഘവന് അന്തരിച്ചു
കൊച്ചി: സിനിമാതാരം ജിഷ്ണു രാഘവന്(35) അന്തരിച്ചു. ഇന്ന് രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്ഘ നാളായി കാന്സര് രോഗത്തിനു ചികിത്സയിലായിരുന്നു. പഴയകാല നടന് രാഘവന്റെ മകനാണ്. 1987ല് ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജിഷ്ണു ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്കെത്തുന്നത്. ‘റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നമ്മള്, ചക്കരമുത്ത്, റബേക്ക ഉതുപ്പ് കിഴക്കേമല, നിദ്ര, നേരറിയാന് സിബിഐ, പൗരന്, ഉസ്താദ് ഹോട്ടല്, ഓര്ഡിനറി എന്നിവയാണു പ്രധാന ചിത്രങ്ങള്. സംസ്കാരചടങ്ങുകള് കൊച്ചി രവിപുരം ശ്മശാനത്തില് നടന്നു. ചലച്ചിത്ര മേഖലയില് നിന്ന് നിരവധി താരങ്ങള് അദ്ദേഹത്തിന് ആദരാഞ്ജലി അര്പ്പിച്ചു.
Photo courtesy : Google /images may be subject to copyright
