തീവ്രവാദത്തിന് മുന്നില് ഇന്ത്യ കീഴടങ്ങില്ല: നരേന്ദ്ര മോദി
ബ്രസല്സ്: തീവ്രവാദത്തിന് മുന്നില് ഇന്ത്യ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യവംശത്തിന് മുഴുവന് ഭീകരത ഭീഷണിയാണെന്നും ലോകരാജ്യങ്ങള് ഒന്നിച്ചുനിന്ന് ഇതിനെതിരെ പോരാടണമെന്നും മോദി പറഞ്ഞു.
ഭീകരവാദത്തെ നിര്വചിക്കാനും ഭീകര പ്രവര്ത്തനങ്ങളെ സഹായിക്കുന്ന രാജ്യങ്ങള്ക്കെതിരെ നടപടിയെടുക്കാനും ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയുന്നില്ലെന്നും ഇങ്ങനെ തുടര്ന്നാല് യു.എന്നിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും മോദി വ്യക്തമാക്കി. ഒരു മതവും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇന്ത്യ – യൂറോപ്യന് യൂണിയന് ഉച്ചകോടിക്കായി ബെല്ജിയം തലസ്ഥാനമായ ബ്രസല്സില് എത്തിയ ശേഷം ഇന്ത്യന് സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബ്രസല്സിലെ ഭീകരാക്രാമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം.
Photo Courtesy : Google/ Images may be subjected to copyright

