ബ്രൗണീസ്
ആവശ്യമുള്ള സാധനങ്ങള്‍
ഡ്രിങ്കിങ് ചോക്ലേറ്റ് -150 ഗ്രാം
വെള്ളം – 30 മില്ലി
ബട്ടര്‍ – 125 ഗ്രാം
പഞ്ചസാര പൊടിച്ചത് – 125 ഗ്രാം
വാനില എസന്‍സ് – ഒരു ടീസ്പൂണ്‍
മൈദ – 125 ഗ്രാം
ബേക്കിംഗ് പൗഡര്‍ – ഒരു ടീസ്പൂണ്‍
മുട്ട – 2
അണ്ടിപ്പരിപ്പ് നുറുക്കിയത് – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ചോക്ലേറ്റ്, വെള്ളം, ബട്ടര്‍ എന്നിവ ഒരു സോസ് പാനില്‍ ഇട്ട് ഇളക്കി ചൂടാക്കുക. അടുപ്പില്‍നിന്നും വാങ്ങി പഞ്ചസാരപ്പൊടി ചേര്‍ത്ത് മൈദ, ബേക്കിംഗ് പൗഡര്‍ എന്നിവ ചേര്‍ത്ത് അരിച്ച് വയ്ക്കുക. ഇതിലേക്ക് മുട്ടയും ചോക്ലേറ്റ് കൂട്ടും ചേര്‍ത്ത് മയം വരുന്നതുവരെ ചൂടാക്കി അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കുക. മൈദ പുരട്ടി തട്ടിവച്ചിരിക്കുന്ന മിശ്രിതം ബേക്കിംഗ് ടിന്നില്‍ ഒഴിച്ച് 170 ഡിഗ്രി സെന്റിഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
Photo Courtesy : Google/ images may be subject to copyright