സിപിഐഎമ്മും സിപിഐയും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: സിപിഐഎമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ടെന്നും സിപിഐഎമ്മും സിപിഐയുമായി ഭിന്നത മൂര്ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമമെന്നും എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐഎം തയ്യാറല്ലെന്നും ഇരുപാര്‍ട്ടികളും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കോടിയേരി ഫേസ്ബുക്കിലൂടെ അറിയിച്ചു.
Photo Courtesy : Google/ Images may be subjected to copyright