എം.സ്വരാജ് കമ്മ്യൂണിസ്റ്റ് കഴുതയാണെന്ന് ജനയുഗം
തിരുവനന്തപുരം: എം.സ്വരാജ് എംഎല്‍എ കമ്മ്യൂണിസ്റ്റ് കഴുതയാണെന്ന് സിപിഐ മുഖപത്രം ജനയുഗം. കമ്മ്യൂണിസ്റ്റ് ചരിത്രം അറിയാത്ത കപ്പലണ്ടി കമ്മ്യൂണിസ്റ്റുകാരനാണ് സ്വരാജെന്നും കുങ്കുമം ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ ഗന്ധം അറിയില്ലെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.
‘രക്തക്കൊടിയുടെ വര്‍ഗ വികാരത്തണലില്‍ മണിവീണ മീട്ടാന്‍ മോഹിച്ച മാണി! എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ് സ്വരാജിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നാല്പതാം വയസിലും ബുദ്ധി മുളച്ചില്ലെങ്കില്‍ സ്വരാജിന്റെ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നല്ലതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സിപിഐ പതാകയെ കീറത്തുണിയെന്ന് പരിഹസിച്ച് സ്വരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട സാഹചര്യത്തിലാണ് ജനയുഗത്തിന്റെ പ്രതികരണം.
Photo Courtesy : Google/ Images may be subjected to copyright