ആരോപണങ്ങള്‍ കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താനാവില്ലെന്ന് കെ.എം മാണി

ആരോപണങ്ങള്‍ കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താനാവില്ലെന്ന് കെ.എം മാണി

km-maniകോട്ടയം: ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍മന്ത്രി കെ.എം മാണി. കേസില്‍ തനിക്കെതിരെ തെളിവില്ലെന്നു പറഞ്ഞ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാട് നീതീകരിക്കാനാവില്ലെന്നും മാണി പറഞ്ഞു. രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നും തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആരോപണങ്ങള്‍ കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മാണി വ്യക്തമാക്കി. ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനുള്ള ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.