മേനക ഗാന്ധിക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍
കോട്ടയം: മേനക ഗാന്ധിക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യസ്നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകുമെന്നും അദ്ദേഹം ചോദിച്ചു. തെരുവുനായ വിഷയത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും കെ.ടി.ജലീല്‍ വ്യക്തമാക്കി. വ്യവസ്ഥാപിതമായി സംസ്ഥാനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നുവെന്നും അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണകാരികളായ തെരുവുനായകളെ കൊന്നൊടുക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം നിയമലംഘനമാണെന്ന് മേനകാ ഗാന്ധി ആരോപിച്ചിരുന്നു.
Photo Courtesy : Google/ Images may be subjected to copyright