കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയെന്ന് വി.എം.സുധീരന്
തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തിലേറിയതോടെ കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. സിപിഐഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്നും സുധീരന് പറഞ്ഞു. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് ബിജെപിയും അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടും പോലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അണികള്‍ യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടുവെന്നും വി.എം.സുധീരന് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ Images may be subjected to copyright