നൂറുദിവസവും ജനങ്ങള്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് പിണറായി വിജയന്‍

നൂറുദിവസവും ജനങ്ങള്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് പിണറായി വിജയന്‍

pinarayi 1_0തിരുവനന്തപുരം: കഴിഞ്ഞ നൂറുദിവസവും ജനങ്ങള്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമഗ്രപുരോഗമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നവരെ ഒന്നിച്ചു നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ അണിചേരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കുമെന്നും കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും പിണറായി വിശദമാക്കി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.