കണ്ണൂരിലെ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂരിലെ അക്രമങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് കെ.സുരേന്ദ്രന്‍

surendranപാലക്കാട്: കണ്ണൂരിലെ അക്രമങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎം കണ്ണൂരില്‍ ആസൂത്രിതമായി അക്രമങ്ങള്‍ക്കു ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഇനിയുണ്ടാവുന്ന എല്ലാ പ്രകോപനങ്ങള്‍ക്കും സിപിഎം ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അണികളെ നിലയ്ക്കു നിര്‍ത്തുവാന്‍ സിപിഎം നേതൃത്വം തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഒരു ക്ഷേത്രത്തിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നില്ലെന്നും നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ തടയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.