തെരുവുനായ വിഷയത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കടിക്കാന്‍ വരുന്ന പട്ടിയെ കൊല്ലുന്നത് സത്യവാങ്മൂലം അനുസരിച്ചാണോയെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. അപകടകാരികളായ നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. തെരുവ് നായ്ക്കളെ കൊല്ലില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് എടുത്തത് നിയമ കുരുക്ക് ഒഴിവാക്കാനാണെന്നും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo courtesy : Google /images may be subject to copyright