സൗമ്യ വധക്കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വി.എം സുധീരന്
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധീരന് പറഞ്ഞു. സൗമ്യ വധക്കേസ് സുപ്രീംകോടതിയുടെ മുന്നില്‍ സ്പെഷ്യല്‍ പ്രെയരായി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്ല്യം സുപ്രീം കോടതിയെ അറിയിക്കാന്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Photo courtesy : Google /images may be subject to copyright