സൗമ്യ വധം: ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയാണെന്ന് സുപ്രീം കോടതി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ട്രെയിനില്‍ നിന്നും തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെയാണെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സൗമ്യ പീഡനത്തിന് ഇരയായി എന്ന കാര്യം വ്യക്തമാണെന്നും മറ്റുകാര്യങ്ങളില്‍ മറുപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Photo Courtesy : Google/ Images may be subjected to copyright