മലയാളിയുടെ കമ്പനിയില്‍ നിക്ഷേപവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്
വാഷിംഗ്ടണ്‍: മലയാളിയായ ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിക്ഷേപവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്റെ എജ്യൂക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘ബൈജൂസി’ലാണ് സുക്കര്‍ബര്‍ഗ് ഓഹരി നിക്ഷേപം നടത്തുന്നത്. സുക്കര്‍ബര്‍ഗിന്റെയും ഭാര്യ ചാന് സുക്കര്‍ബര്‍ഗിന്റെയും ഉടമസ്ഥതയിലുള്ള സിഎസ്ഐ ഇനിഷ്യേറ്റീവാണ് ‘ബൈജൂസി’ല്‍ 332 കോടി രൂപ നിക്ഷേപിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തെ സഹായിക്കുന്ന ബൈജൂസ് ലേണിംഗ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ രാജ്യത്തുടനീളം വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണക്ക്, സയന്‍സ് പഠനം എളുപ്പമാക്കുകയും വിഷയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ആപ്പിന് മാര്‍ച്ച് മാസത്തില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി 510 കോടി രൂപ ലഭിച്ചിരുന്നു. നിലവില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
Photo Courtesy : Google/ Images may be subjected to copyright