ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് മുമ്പ് ശബരിമലയില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും ജാതി, മത, വര്‍ഗ, സ്ത്രീ, പുരുഷ വിവേചനമില്ലാതെ ശാരീരിക ശേഷിയുള്ള എല്ലാവര്ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നുമായിരുന്നു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസ് ഭണഘടനാ ബഞ്ചിനു വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളിയ കോടതി കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.
Photo Courtesy : Google/ images may be subject to copyright