നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്
യുണീക് ടൈംസിന്റെയും 40ാം വാര്‍ഷികം ആഘോഷിക്കുന്ന കല്പന ഇന്റര്‍നാഷണലിന്റെയും സഹകരണത്തോടെ നടത്തുന്ന ഫാഷന്‍ ഫെസ്റ്റിനോടൊപ്പം വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ് നിശയും അരങ്ങേറി. ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായികള്‍ക്കാണ് വി.പി.എന്‍ ഐ.ബി.ഇ അവാര്‍ഡുകള്‍ ഏര്പ്പെടുത്തിയിരിക്കുന്നതെന്ന്് പെഗാസസ് ചെയര്മാന് അജിത് രവി അറിയിച്ചു.
അവാര്‍ഡ് ജേതാക്കള്‍-
മാവ്റിക് വിമന്‍ എക്സലന്‍സി അവാര്‍ഡ് – അച്ചാമ്മ കുന്നങ്കേരില്‍ (എം.ഡി, ഫിന്‍ലീസ് ഇംഗ്ലീഷ് കാവറി & ലിറ്റില്‍ ഇന്ത്യ), പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ഇന്‍ ഹെല്‍ത്ത് കെയര്‍ – പര്‍വീണ്‍ ഹഫീസ് (എം.ഡി സണ്‍റൈസ് ഹോസ്പിറ്റല്‍), ബിസിനസ്സ് എനാബിളര് ഓഫ് ദ ഇയര്‍ – ബാലന് വിജയന് (ചെയര്മാന്, ഹാപ്പി & റൂബി ഗ്രൂപ്പ്), വിമന്‍ എക്സലന്‍സി അവാര്‍ഡ് ഇന്‍ സോഷ്യല്‍ & വെല്‍ഫെയര്‍ – ( ഗീത എബ്രഹാം, മാനേജിംഗ് പാര്‍ട്ണര്‍, മയില്‍വാഹനം മോട്ടോഴ്സ് & മയില്‍വാഹനം ഇന്‍ഡസ്ട്രീസ്), പ്രൊഫഷണല്‍ എക്സലന്‍സി അവാര്‍ഡ് ഇന്‍ ട്രാവല്‍ & ടൂറിസം – ജോളി ആന്റണി (ഫൗണ്ടര്‍ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അല്‍- സഫീന ഗ്രൂപ്പ്), ഡൈനാമിക് വിമന്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ – നിമ്മി ജെ ചാക്കോള ( പ്രൊപ്രൈറ്റര്‍, ചാക്കോളാസ് ഡെക്കറെറ്റ്), കസ്റ്റമര്‍ ഫോക്കസ് അവാര്‍ഡ് – വി. ജോര്‍ജ് ആന്റണി (എം.ഡി, യു.എ.ഇ എക്സ്ചേഞ്ച്- ഇന്ത്യ), ബിസിനസ് ഐക്കണ്‍ ഓഫ് ദ ഇയര്‍ – ഡോ. വിജു ജേക്കബ് (എം.ഡി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്), എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ – സോഹന്‍ റോയ് (ഫൗണ്ടര്‍ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഡൈനാമിക് ബില്‍ഡര്‍ ഓഫ് ദ ഇയര്‍ – സക്കീര്‍ ഹുസൈന് ചോലയില്‍ ( എം.ഡി, രഹ്ന ഹോംസ്), മാര്‍ക്കറ്റ് ഗ്രാവിറ്റി ഇന്നവേഷന്‍ അവാര്‍ഡ് – സുഗതന് ജനാര്ദ്ദനന് (ചെയര്മാന് & എം.ഡി, ഇന്‍ഡ്രോയല്‍ ഗ്രൂപ്പ് ഓഫ് കംപനീസ്)- എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍.