ശശികലയെ ഭയപ്പെടുന്നില്ലെന്ന് ദീപ ജയകുമാര്‍

ശശികലയെ ഭയപ്പെടുന്നില്ലെന്ന് ദീപ ജയകുമാര്‍

vk-sasikala-pti_650x400_71486303309ചെന്നൈ: ശശികലക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍. ശശികലയെ പാര്‍ട്ടി നേതാവായി എ.ഡി.എം.കെ തെരഞ്ഞെടുത്ത ദിവസം തമിഴ്‌നാടിന് ദുഃഖദിവസമാണെന്നും ശശികല മുഖ്യമന്ത്രിയായി വരുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു. ശശികലയെ പേടിയില്ലെന്നും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദീപ വ്യക്തമാക്കി. തമിഴ് ജനത ജയലളിതക്കാണ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയാകുന്നതിനായി ശശികല നടത്തിയ നീക്കത്തില്‍ തമിഴ് ജനത അസ്വസ്ഥരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അപ്പോളൊ ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും മരണവുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ദീപ കുറ്റപ്പെടുത്തി. അമ്മയുടെ ജന്മദിനമായ ഫെബ്രുവരി 24ന് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ദീപ അറിയിച്ചു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.