അരൂബ: ഉത്സവങ്ങളുടെ ദ്വീപ്

അരൂബ: ഉത്സവങ്ങളുടെ ദ്വീപ്

 

de-palm-islandജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് ആഹ്ലാദാഘോഷങ്ങളുടെ നാടായ അരൂബയിലേക്ക് ഒരു യാത്ര പോയാലോ? നെതര്‍ലാന്റ്‌സിന്റെ ഭരണത്തിന്‍കീഴിലുള്ള നാല് ഘടകരാഷ്ട്രങ്ങളില്‍ ഒന്നാണ് അരൂബ. വെനിസ്വലയുടെ വടക്കന്‍ തീരത്തുള്ള കരീബിയന്‍ കടലിന്റെ തെക്കന്‍ഭാഗത്താണ് അരൂബ എന്ന ദ്വീപ് സ്ഥിതിചെയ്യുന്നത്. പല സംസ്‌കാരങ്ങളുടെ കൂടിച്ചേരലുള്ള ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഡച്ച് പാസ്‌പോര്‍ട്ടാണ് ഉള്ളത്. തെക്കേ അമേരിക്കക്കാര്‍, ചൈനക്കാര്‍, നെതര്‍ലാന്റ്‌സുകാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് അരൂബയിലെ ജനങ്ങള്‍. എല്ലാ സംസ്‌കാരങ്ങളുടെയും സ്വാധീനം ഈ മണ്ണിനെ ആഹ്ലാദത്തിന്റെ ഇടമാക്കി മാറ്റിയിരിക്കുന്നു. എല്ലാ തരം പാരമ്പര്യങ്ങളും ആഘോഷങ്ങളും പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്ന ഈ പ്രദേശം നിരവധി ഉത്സവങ്ങളാലും ആഘോഷങ്ങളാലും അനുഗൃഹീതമാണ്. വര്‍ഷമുടനീളം വളരെ പ്രസന്നമായ കാലാവസ്ഥയുള്ള ഇവിടെ എപ്പോഴും അന്തരീക്ഷോഷ്മാവ് മിതമായ തോതിലാണ്. നിരന്തരമായി ആഞ്ഞടിക്കുന്ന വാണിജ്യവാതങ്ങളും മിതമായ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്നു. മനോഹരമായ ബീച്ചുകള്‍, ചരിത്രാവശിഷ്ടങ്ങള്‍, വര്‍ണ്ണശബളമായ ഉത്സവങ്ങള്‍, ആശ്ചര്യമുണര്‍ത്തുന്ന സംഗീതം… എന്നിങ്ങനെ അരൂബയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.

ആള്‍ട്ടോ വിസ്റ്റ ചാപല്‍, ബുഷിറിബാന അവശിഷ്ടങ്ങള്‍, കാലിഫോര്‍ണിയ ലൈറ്റ് ഹൗസ്, ഫോര്‍ട്ട് സൂട്ട്മാന്‍, കിംഗ് വില്ലെം ടവര്‍ മൂന്ന, ആന്റില, ഒറഞ്ചെസ്റ്റാഡ്, സാന്‍ നിക്കോളാസ്, പ്ലാസാ ഡാനിയേല്‍ ലിയോ, ഗ്രേറ്റ് ഡി ലൂര്‍ദ്ദ്‌സ്, ദി ഓള്‍ഡ് മില്‍, സെറോ കൊളറാഡോ എന്നിവയാണ് അരൂബയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഇതിന് പുറമെയാണ് മ്യൂസിയങ്ങള്‍, ബീച്ചുകള്‍, ആരെയും ആകര്‍ഷിക്കുന്ന ഭൂപ്രകൃതികള്‍ എന്നിവ. ഈ മണ്ണിനെ അന്വേഷിച്ചറിയാന്‍ ഒരു അവധിക്കാലം പോരാതെ വരും. എപ്പോഴും ഒരു ലഘുപഠനത്തിന് ശേഷം മാത്രമാണ് സന്ദര്‍ശിക്കേണ്ട സ്ഥലം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. എത് വിധത്തിലുള്ള താമസസൗകര്യവും ഇവിടെ ലഭ്യമാണ്. ബജറ്റ് താമസമായാലും ആഢംബരമുറിയായാലും എല്ലാം ലഭ്യം. വളരെ ഇണക്കമുള്ള മനുഷ്യരാണ് ഇവിടുത്തേത്. പല ഭാഷകള്‍ സംസാരിക്കാനുള്ള ഇവരുടെ കഴിവും മികച്ചതാണ്. പരസ്പരം ഇടപഴകുന്നതിനെയും അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി മദ്യം വരുത്തിനല്‍കാനും അവര്‍ മടികാട്ടില്ല. സുരക്ഷയുടെ കാര്യത്തില്‍ കരീബിയന്‍ നാടുകളില്‍ വെച്ച് ഏറ്റവും മികച്ചതാണ് അരൂബ. സര്‍ക്കാര്‍ ഗതാഗതസംവിധാനം വേണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാറോ മോട്ടോര്‍ സൈക്കിളോ വാടകക്കെടുക്കാം. രാജ്യത്ത് പലയിടത്തും ടൂറിസ്റ്റുകളെ സഹായിക്കാനുള്ള കേന്ദ്രങ്ങള്‍ കാണാന്‍ കഴിയും. ഇവിടുത്തെ ജനങ്ങളെല്ലാം യാഥാര്‍ത്ഥ്യബോധമുള്ളവരും വിനീതരുമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.