സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

‘ കാലം മാറുകയാണ്. മേക്കപ്പ്, സ്റ്റൈല്‍, സിനിമ, വിവാഹം അങ്ങനെ ഏത് അവസരത്തിലും ഇന്ന് ഒരു ബ്യൂട്ടി കണ്‍സള്‍ട്ടിന്റെ സേവനം വളരെ അത്യാവശ്യമാണ്. കേരളത്തില്‍ ധാരാളം ബ്യൂട്ടിപാര്‍ലറുകളും സലൂണുകളുമുണ്ടെങ്കിലും ബ്യൂട്ടി കണ്‍സള്‍ടന്റ് എന്ന സങ്കല്പം ഇതുവരെ പ്രചാരത്തില്‍ എത്തിയിട്ടില്ല.’ അവര്‍ വ്യക്തമാക്കി.

അവാര്‍ഡ് നിശകള്‍, ഫാഷന്‍ ഷോ, സിനിമ, ഫാഷന്‍ ഫോട്ടോഷൂട്ട്, സൗന്ദര്യമത്സരങ്ങള്‍, ഗ്രൂമിംഗ് ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസ്സുകള്‍ എന്നീ തിരക്കുകള്‍ക്കിടയിലും ന്യൂജനറേഷന്‍ മേക്കപ്പ് വിദ്യകള്‍ പഠിക്കാനും ഷഫീന സമയം കണ്ടെത്തുന്നു. ഓരോ നിമിഷവും അപ്‌ഡേറ്റായി ഇരിക്കുവാന്‍ പുതിയ മേക്കപ്പ് ടെക്‌നിക്കുകളെക്കുറിച്ച് നിരന്തരപഠനം നടത്തുവാനും സ്വയം പരിശീലിച്ച് ഉറപ്പ് വരുത്താനും അവര്‍ ശ്രദ്ധിക്കുന്നു. അഞ്ച് മണിക്കൂറിനുള്ളില്‍ 5000 കൈകളില്‍ മെഹന്ദിയണിഞ്ഞ് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ ഷഫീന ഒന്നര മണിക്കൂറിനുള്ളില്‍ 26 പെണ്‍കുട്ടികള്‍ക്ക് മേക്കപ്പ് ചെയ്തും ശ്രദ്ധേയയായിരുന്നു.
വിവാഹദിനം മുഴുവന്‍ ഫ്രഷ്‌നസ്സോടെ നിലനില്‍ക്കുവാനും ഫോട്ടോ, വീഡിയോ എന്നിവയില്‍ താരങ്ങളെപ്പോലെ ശോഭിക്കുവാനും ഹൈഡെഫനീഷന്‍ മേക്കപ്പാണ് ഷഫീനാസ് നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ടാവാം വിവാഹനാളില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഷഫീനാസ് ഗ്രൂമിംഗ് സ്റ്റുഡിയോ തന്നെ തെരഞ്ഞെടുക്കുന്നത്. കസ്റ്റമറുടെ ബജറ്റിന് അനുയോജ്യമായ തരത്തില്‍ മൂന്ന് വിധം ബ്യൂട്ടി പാക്കേജുകളും ഇവിടെ ലഭ്യമാണ്. ഏഴു ദിവസത്തെ ഉപയോഗത്തിലൂടെ ഒരു വര്‍ഷത്തേക്ക് ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ധിപ്പിക്കുന്ന ഓര്‍ഗാനിക് ബ്യൂട്ടി ഔഷധക്കൂട്ട് ഷഫീനാസിന്റെ മാത്രം സവിശേഷതയാണ്. പാരമ്പര്യമായി ലഭിച്ച ചേരുവകള്‍ കൊണ്ടാണ് കെമിക്കല്‍ ട്രീറ്റ്‌മെന്റില്ലാതെതന്നെ നിറം വര്‍ദ്ധിപ്പിക്കുന്ന ഈ മാജിക് പാക്ക് തയ്യാറാക്കിയിരിക്കുന്നത്.

‘നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നതാണ് എന്റെ വിജയരഹസ്യം. ഈശ്വരാനുഗ്രഹത്തോടെ നന്നായി ജോലി ചെയ്യാന്‍ എനിക്ക് എപ്പോഴും സാധിക്കുന്നു. ഓരോ നിമിഷവും വളരെയധികം ആസ്വദിച്ചാണ് ഞാന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്’. ഷഫീനയുടെ വാക്കുകളില്‍ സന്തോഷത്തിളക്കം. സെലിബ്രിറ്റി മേക്കപ്പ് കണ്‍സള്‍ടന്റായ ഷഫീനക്ക് ഫാഷന്‍ഷോകളോടും സൗന്ദര്യ മത്സരങ്ങളോടും ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. പെഗാസസ് നടത്തിയ മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മേക്കപ്പ്, ഹെയര്‍, സ്റ്റൈലിംഗ് ചെയ്യാനായത് തന്റെ ജീവിതത്തിലെ അമൂല്യമായ മുഹൂര്‍ത്തമാണെന്ന് അവര്‍ പറയുന്നു. സൗന്ദര്യമത്സരങ്ങളുടെ ഭാഗമായി മാറണമെന്ന ആഗ്രഹം സഫലമായ ആ ദിനത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനെട്ട് സുന്ദരിമാരെയാണ് ഷഫീനയുടെ നേതൃത്വത്തില്‍ മേക്കപ്പും സ്റ്റൈലിംഗും ചെയ്തത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.