സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

 

shafeenaഅടിമുടി സുന്ദരിയാവാന്‍ കൊതിക്കുന്നവര്‍ക്ക് എന്നും സൗന്ദര്യത്തിന്റെ അവസാനവാക്കാണ് ഷഫീനാസ് ബ്യൂട്ടി ഹെയര്‍ ആന്റ് മേക്കപ്പ് സ്റ്റുഡിയോ. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ബാഹ്യസൗന്ദര്യത്തിനൊപ്പം വ്യക്തിത്വ വികസനവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കി തന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ ആരെയും സുന്ദരിയാക്കുന്ന ബ്യൂട്ടി കണ്‍സള്‍ട്ടന്റ് ഷഫീനയുടെ സ്വപ്‌നസാഫല്യമാണ് ഈ ഗ്രൂമിംഗ് സ്റ്റുഡിയോ. കേരളത്തില്‍ സൗന്ദര്യ സംസ്‌കാരത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട് ബ്യൂട്ടി, ഹെയര്‍ ആന്റ് മേക്കപ്പ് കണ്‍സള്‍ട്ടന്റ് എന്ന പുതുസങ്കല്പം മുന്നോട്ട് വെക്കുകയാണ് ഷഫീനാസ്.

നിങ്ങളെ സിനിമാതാരത്തെപ്പോലെ സുന്ദരിയായി ഒരുക്കാനും മോഡലിനെപ്പോലെ ആത്മവിശ്വാസമുള്ളവരാക്കുവാനും ആരും കൊതിക്കുന്ന വധുവായി മാറ്റുവാനും ഷഫീനയുടെ വിരല്‍ത്തുമ്പുകള്‍ക്ക് നിഷ്പ്രയാസം സാധിക്കും. മേക്ക്ഓവര്‍, സ്റ്റൈലിംഗ്, ഗ്രൂമിംഗ് എന്നീ മന്ത്രങ്ങളിലൂടെ ഏതൊരു പെണ്‍കൊടിയിലും സൗന്ദര്യത്തിന്റെ മായാജാലം തീര്‍ക്കുന്ന ഷഫീനക്ക് 18 വര്‍ഷത്തെ അനുഭവ പരിചയമാണ് ഈ മേഖലയിലുള്ളത്. തൃശ്ശൂരിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്ന് സൗന്ദര്യ ലോകത്തെത്തിയ അവര്‍ ഇന്ന് താരങ്ങളുടെ പ്രിയപ്പെട്ട ബ്യൂട്ടി, ഹെയര്‍ ആന്റ് മേക്കപ്പ് കണ്‍സള്‍ട്ടന്റ് കൂടിയാണ്.

‘ ഇത് യഥാര്‍ത്ഥത്തില്‍ ദൈവികമായ വരദാനമാണ്. ബിസിനസ് എന്നതിലുപരി കലാപരമായ പ്രവര്‍ത്തനമായാണ് ഞാന്‍ ഈ തൊഴിലിനെ കാണുന്നത്. ഉപഭോക്താക്കള്‍ക്ക് എപ്പോഴും മികച്ച സേവനം നല്‍കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ ഷഫീന പറയുന്നു.

തൃശ്ശൂര്‍ നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തും കൊച്ചി ബൈപാസിലുമായി സ്ഥിതി ചെയ്യുന്ന ഷഫീനാസ് ഗ്രൂമിംഗ് സ്റ്റുഡിയോയില്‍ അപ്പോയിന്റ്‌മെന്റോടെ ഷഫീനയെ നേരില്‍ കാണാനുള്ള സൗകര്യം ലഭ്യമാണ്.തികച്ചും ഓര്‍ഗാനിക് ഉല്പന്നങ്ങളിലൂടെയുള്ള സൗന്ദര്യസംരക്ഷണമാണ് ഈ ഗ്രൂമിംഗ് സ്റ്റുഡിയോയുടെ പ്രത്യേകത. സൗന്ദര്യ പ്രശ്‌നങ്ങളുമായി എത്തുന്ന ഓരോ ഉപഭോക്താവിന്റെയും മനസ്സറിഞ്ഞാണ് ഇവിടെ സേവനം നല്‍കുന്നത്. ഉപഭോക്താക്കളോട് തുറന്നു സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് ആവശ്യമായ പരിഹാരം നല്‍കുന്നതുകൊണ്ടാകാം ഷഫീനാസ് എന്നും വേറിട്ട് നില്‍ക്കുന്നത്. മികച്ച സേവനവും, വിദഗ്ധരായ ജോലിക്കാരും വൃത്തിയുള്ള അന്തരീക്ഷവും ഷഫീനാസ് ഗ്രൂമിംഗ് സ്റ്റുഡിയോയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.