സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

സൗന്ദര്യലോകത്തെ മാന്ത്രിക സ്പര്‍ശം : ഷഫീന

Shafeenaഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്, കേരള ഫാഷന്‍ ലീഗ്, ഡിസൈനര്‍ ഷോകള്‍, പ്രമുഖ ചാനലുകളുടെ അവാര്‍ഡ് നിശകള്‍, പരസ്യങ്ങള്‍, സിനിമ… അങ്ങനെ ഷഫീനയുടെ മാന്ത്രിക സ്പര്‍ശം അറിയാത്ത മേഖലകളില്ല. തിരക്കുകള്‍ക്കിടയിലും ചെന്നൈ, ബംഗളുരു, ബോംബെ എന്നിവിടങ്ങളില്‍ ഗ്രൂമിംഗ് സ്റ്റുഡിയോ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭക.

വിജയത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോളും തന്റെ വളര്‍ച്ചയ്ക്ക് കൈത്താങ്ങായി നിന്നവരെ ഷഫീന ഒരിക്കലും മറക്കാറില്ല. നാന സിനിമാ മാസികക്കൊപ്പം കരിയര്‍ ആരംഭിച്ച ഷഫീനയെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ടിസ്റ്റായി വളര്‍ത്തിയത് അന്തരിച്ച സിനിമാതാരം കല്പനയായിരുന്നു. ‘ കല്പന ചേച്ചിയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ആരെയും വേദനിപ്പിക്കാതെ ജീവിക്കണമെന്നും ആത്മാര്‍ത്ഥതയോടെ തൊഴിലിനെ സമീപിക്കണമെന്നുമാണ് ചേച്ചി എന്നെ പഠിപ്പിച്ചത്. ഞങ്ങള്‍ തമ്മില്‍ ദൃഢമായ ആത്മബന്ധമായിരുന്നു. ചേച്ചിയുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നും എനിക്കൊപ്പമുണ്ട്.’ ഷഫീന പറയുന്നു.

സൗത്ത് ഇന്ത്യ ബെസ്റ്റ് മേക്കപ്പ് ആര്‍ടിസ്റ്റ് അവാര്‍ഡ്, ബെസ്റ്റ് ബ്യൂട്ടി ഐക്കണ്‍ ഇന്‍ മേക്കപ്പ് എന്നിങ്ങനെ ഷഫീനയുടെ മികവിനെ തേടിയെത്തിയ അവാര്‍ഡുകള്‍ നിരവധിയാണ്. കുടുംബത്തിന്റെ പിന്തുണയും ഈശ്വരാനുഗ്രഹവുമാണ് തന്റെ ഊര്‍ജ്ജമെന്നു പറയുന്ന ഷഫീന സൗന്ദര്യ സാമ്രാജ്യത്തിലേക്കുള്ള തന്റെ യാത്ര തുടരുകയാണ്…
ആധുനിക സൗന്ദര്യ സങ്കല്പത്തിന് അനുസൃതമായി അടിമുടി മാറ്റം ആഗ്രഹിക്കുന്നവര്‍ക്കായി mobile: 7558865180, www.shafeenaz.in

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.