ഓസ്‌കാര്‍ 2017: ആറ് പുരസ്‌കാരങ്ങള്‍ നേടി ലാ ലാ ലാന്‍ഡ്

ഓസ്‌കാര്‍ 2017: ആറ് പുരസ്‌കാരങ്ങള്‍ നേടി ലാ ലാ ലാന്‍ഡ്

 

la-la-landലോസ് ആഞ്ചലസ്: 89ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2017ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മൂണ്‍ലൈറ്റ് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ളെ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മികച്ച നടിക്കും സംവിധായകനുമടക്കം ആറ് പുരസ്‌കാരങ്ങള്‍ നേടി ലാ ലാ ലാന്‍ഡ് ഓസ്‌കാര്‍ വേദി കയ്യടക്കി. ഡേമിയല്‍ ഷെസര്‍ (മികച്ച സംവിധായകന്‍), എമ്മ സ്‌റ്റോണ്‍ ( മികച്ച നടി), ജസ്റ്റിന്‍ ഹര്‍വിസ്റ്റ് ( മികച്ച പശ്ചാത്തല സംഗീതം), ലിനസ് സാന്‍ഡ് ഗ്രെന്‍ ( മികച്ച ഛായാഗ്രഹണം), സിറ്റി ഓഫ് സ്റ്റാര്‍സ് (മികച്ച ഗാനം), ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (പ്രൊഡക്ഷന്‍ ഡിസൈന്‍ ) എന്നീ പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡിന് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഇതോടെ ഡേമിയല്‍ ഷെസറിന് സ്വന്തമായി. 14 നോമിനേഷനുകളാണ് ലാ ലാ ലാന്‍ഡിന് ലഭിച്ചത്. മികച്ച അവലംബിത തിക്കഥ- ബേരി ജെങ്കിന്‍സ്, മികച്ച സഹനടന്‍ – മഹര്‍ഷല അലി എന്നീ പുരസ്‌കാരങ്ങളും മൂണ്‍ലൈറ്റ് സ്വന്തമാക്കി.

 

Photo Courtesy : Google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.