നോട്ട് അസാധുവാക്കലും ഭവനനിര്‍മ്മാണമേഖലയും
നോട്ട് അസാധുവാക്കിയത് മൂലം ഭവനനിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്നത് താല്‍ക്കാലികമായ മാന്ദ്യം മാത്രമാണ്. ഭവനനിര്‍മ്മാണരംഗത്ത് തെക്കേയിന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാന്റിനോടൊപ്പം ജോലി ചെയ്ത അനുഭവപരിചയത്തില്‍ നിന്ന് എനിക്കത് പറയാന്‍ കഴിയും.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിക്ഷേപമാണ് ഏറ്റവും മുന്‍ഗണനയുള്ളത്. മൊത്ത ആഭ്യന്തരോല്‍പാദനത്തിന്റെ പ്രധാന പങ്കും ഈ നിക്ഷേപമാണ്. ഇന്ത്യയില്‍ ഭവന, വാണിജ്യ, അടിസ്ഥാന സൗകര്യവികസന മേഖലകള്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പാദനത്തിന് നല്‍കുന്ന സംഭാവന 15 മുതല്‍ 18 ശതമാനം വരെയാണ്.
നമ്മുടെ സംസ്‌കാരവും ശീലവും അനുസരിച്ച് സമ്പത്തിന്റെ നല്ലൊരു വിഹിതം സ്വര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇടത്തരക്കാരും അതിന് താഴെയുള്ളവരും നടത്തുന്ന രണ്ടാമത്തെ നിക്ഷേപരംഗം സ്വര്‍ണ്ണമാണ്. മൂന്നാമത്തെ നിക്ഷേപമേഖല ഓഹരി വിപണിയാണ്. അത് ഏകദേശം അഞ്ച് ശതമാനത്തോളം വരും. കഷ്ടപ്പെട്ട് അധ്വാനിക്കുന്ന സമ്പാദ്യവും തൊഴിലില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങളും നിക്ഷേപിക്കുന്ന നാലാമത്തെ നിക്ഷേപരംഗം സ്ഥിരനിക്ഷേപ പദ്ധതികളാണ്.
ഈ നാല് മേഖലകളും കണക്കിലെടുക്കുമ്പോള്‍, നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രത്യാഘാതം ഹ്രസ്വമാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇതിന്റെ പ്രത്യാഘാതം ഉണ്ടായേക്കും. (സര്‍ക്കാര്‍ ഒരു പക്ഷെ പേപ്പര്‍ കറന്‍സികള്‍ നിയന്ത്രിച്ചേക്കും. പകരം പ്ലാസ്റ്റിക് കാര്‍ഡുകളുപയോഗിച്ചുള്ള പണവിനിമയം ശക്തമാക്കിയേക്കും. കള്ളനോട്ടുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീര്‍ച്ചയായും കള്ളനോട്ടുകള്‍ കണ്ടുപിടിക്കാനുള്ള നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എല്ലായിടത്തും സ്ഥാപിച്ചേ തീരു. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളിലും ചെറുകിട വ്യാപാരികളുടെ പക്കലും വലിയ കച്ചവടക്കാര്‍ക്കിടയിലും ഈ യന്ത്രം എത്തിയേ തീരൂ). ഇത് ഭവനനിര്‍മ്മാണ രംഗത്തും സ്വര്‍ണ്ണവിലയിലും വലിയ കള്ളപ്പണത്തെയും ബിനാമി ഇടപാടുകളെയും ഫലപ്രദമായി നിയന്ത്രിച്ചേക്കും. വിശ്വാസ്യതയുള്ള പാര്‍പ്പിട-വാണിജ്യ കെട്ടിടനിര്‍മ്മാതാക്കള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടാന്‍ സാധ്യതയുണ്ട്.
സ്വര്‍ണ്ണനിക്ഷേപത്തിന്റെ ആഘാതം
സ്വര്‍ണ്ണഇടപാടുകള്‍ക്കും നിക്ഷേപത്തിനും നോട്ട് നിരോധനത്തിന് ശേഷം സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കുറഞ്ഞത് അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും സ്വര്‍ണ്ണവില താഴേക്ക് വരാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണത്തെ ആശ്രയിച്ചവരെല്ലാം പുനര്‍ചിന്ത നടത്താനും സാധ്യതയുണ്ട്. ആഗോള വിപണിയെ ആശ്രയിച്ചാണ് സ്വര്‍ണ്ണവില നിലകൊള്ളുന്നത്. പ്രതിസന്ധികളും ദുരന്തങ്ങളും ആദ്യം ബാധിക്കുക സ്വര്‍ണ്ണവിലയെയാണ്. വീട് പോലെ അടിസ്ഥാന ആവശ്യമല്ല സ്വര്‍ണ്ണം.
അടുത്ത പേജില്‍ തുടരുന്നു

