ബി.ജെ.പി നടപ്പാക്കുന്നത് ഫാസിസ്റ്റ് ഡമോക്രസിയാണെന്ന് ഇ.പി ജയരാജന്‍

ബി.ജെ.പി നടപ്പാക്കുന്നത് ഫാസിസ്റ്റ് ഡമോക്രസിയാണെന്ന് ഇ.പി ജയരാജന്‍

imageകണ്ണൂര്‍: ബി.ജെ.പി നടപ്പാക്കുന്നത് ഫാസിസ്റ്റ് ഡമോക്രസിയാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്‍. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് അധികാരം കയ്യടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അട്ടിമറിച്ചും വോട്ടര്‍മാരെ ഭയപ്പെടുത്തിയുമാണ് യു.പിയില്‍ ബി.ജെ.പി വിജയം നേടിയതെന്നും ജയരാജന്‍ വ്യക്തമാക്കി. ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസിനെ മറികടന്നാണ് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും എംഎല്‍എമാരെ ഹെലികോപ്റ്ററില്‍ റാഞ്ചിക്കൊണ്ടുപോവുന്ന അവസ്ഥ വരെയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് മാത്രമാണ് ഇതിനെ ചെറുക്കാന്‍ ആശയപരമായി കെല്‍പുള്ളതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എകെജിയുടെ നാല്‍പതാം ചരമവാര്‍ഷികദിനത്തില്‍ കണ്ണൂര്‍ എകെജി സ്‌ക്വയറില്‍ പുഷപചക്രം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.