നോട്ട് അസാധുവാക്കലും ഭവനനിര്‍മ്മാണമേഖലയും

നോട്ട് അസാധുവാക്കലും ഭവനനിര്‍മ്മാണമേഖലയും

26_928_1372_1552ഓഹരി വിപണിയുടെ പ്രത്യാഘാതം

ഇന്ത്യയുടെ ജിഡിപിയുടെ ആറ് ശതമാനം മാത്രമാണ് ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും. ഈ നിക്ഷേപത്തില്‍ ധാരാളം റിസ്‌കുണ്ട്. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല. ഇത് ഒരു ചൂതാട്ടം പോലെയാണ്. ഇടത്തരത്തിലും താഴേക്കിടയിലും പെട്ടവര്‍ പോലും ഇത് ഒരു പോംവഴിയായി എടുക്കില്ല. ഓഹരി വിപണിയും ആഗോള വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയസ്ഥിരതയും ഒരു ഘടകമാണ്. എണ്ണവിലയിലെ മാറ്റം പോലും ഓഹരിവിപണിയെ ബാധിക്കും. എന്തെങ്കിലും ലാഭം കിട്ടണമെങ്കില്‍ ഇവിടെയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
സ്ഥിരനിക്ഷേപത്തിന്റെ പ്രശ്‌നങ്ങള്‍

നോട്ട് നിരോധനത്തോടെ ബാങ്കിലെ സ്ഥിരനിക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. കള്ളപ്പണം പോലും ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ നിക്ഷേപത്തുക വൈവിധ്യവല്‍ക്കരിച്ചേ മതിയാവൂ. കുറേ നിക്ഷേപം സര്‍ക്കാര്‍ തന്നെ നിശ്ചിത പലിശയ്ക്ക് അടിസ്ഥാന സൗകര്യവികസന മേഖലയിലേക്ക് ഈ പണം ബാങ്കില്‍ നിന്നെടുക്കും. ബാക്കി തുക ഉയര്‍ന്ന പലിശയ്ക്ക് ഭവന നിര്‍മ്മാണവായ്പ, വാണിജ്യവായ്പ, ഭൂമിയ്ക്കുമേലുള്ള വായ്പ എന്നീ രീതിയില്‍ നല്‍കിയേ മതിയാവൂ. വായ്പാ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഉപഭോക്താവ് ഭവനനിര്‍മ്മാണ വായ്പയാണ്. വീട് വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ ഈ വായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇത് സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയ്ക്കും. ജനുവരി 2017 മുതല്‍ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശനിരക്ക് കുറയ്ക്കുകയാണ്. ഈ കുറവ് വരുത്തല്‍ അവസാനമല്ല, ഇത് ആറ് ശതമാനം വരെയായി താഴാന്‍ സാധ്യതയുണ്ട്. പക്ഷെ അടുത്ത വര്‍ഷത്തിന് ശേഷം പലിശ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണക്കാര്‍ അതിനാല്‍ തല്‍ക്കാലം സ്ഥിരനിക്ഷേപത്തില്‍ നിന്ന് മാറി ഭവനനിര്‍മ്മാണ മേഖലയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് വില എന്തായാലും വര്‍ധിച്ചുകൊണ്ടിരിക്കും. ഒപ്പം വാടക ഒരു അധിക വരുമാനമാണ്.

മേല്‍പറഞ്ഞ നാലു മേഖലയില്‍ കൂടുതല്‍ ആകര്‍ഷകം ഭവനനിര്‍മ്മാണ രംഗം തന്നെയാണ്. നിക്ഷേപത്തുക വര്‍ധിക്കുമെന്ന് മാത്രമല്ല, കൂടുതല്‍ വരുമാനം വാടകയിനത്തില്‍ ലഭിക്കുകയും ചെയ്യും. കള്ളപ്പണം അപ്രത്യക്ഷമാകുന്നതോടെ സത്യസന്ധരായ ബില്‍ഡര്‍മാര്‍ക്ക് മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാനാവൂ. ഇവര്‍ കൂടുതലായി ഭവന നിര്‍മ്മാണം, വാണിജ്യകെട്ടിടങ്ങള്‍ എന്നീ മേഖലയിലായിരിക്കും മുതലിറക്കുക.

ലോകത്ത് എണ്ണവില വീണ്ടും ഉയരുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്. ഇത് കേരളത്തിന്റെ അപാര്‍ട്‌മെന്റ് വില്‍പന വീണ്ടും ശക്തിപ്പെടാന്‍ ഇടയാക്കും. ട്രംപ് ഇറാനെതിരെ കര്‍ശന നടപടിയെടുത്താല്‍ എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നേക്കും. ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണയുല്‍പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും വില കൂട്ടാന്‍ ഇടയാക്കും. ഇതെല്ലാം ചേരുമ്പോള്‍ സര്‍ക്കാരിന്റെ ഡോളറുകള്‍ ശേഖരിക്കാനുള്ള കരുത്ത് കൂടും. ഇത് രൂപയുടെ വില കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് എന്‍ആര്‍ഐകളെ കേരളത്തിലെ അപാര്‍ട്‌മെന്റുകളില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.