ചക്കപ്പഴ പൊതി
ആവശ്യമുള്ള സാധനങ്ങള്‍
ചക്കപ്പഴം വട്ടത്തിലരിഞ്ഞത് -നാല് കപ്പ്
ശര്‍ക്കര – രണ്ട് എണ്ണം
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
അരിപ്പൊടി – ഒരു കപ്പ്
നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍
വെള്ളം – പാകത്തിന്
വെളിച്ചെണ്ണ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചക്കപ്പഴം അല്‍പം വെള്ളം ചേര്‍ത്ത് നന്നായി വേവിക്കുക. അതിലേക്ക് ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് അരിച്ച് ചേര്‍ക്കുക. നന്നായി ഇളക്കി വെള്ളം വറ്റിക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്തിളക്കി നെയ്യ് ചേര്‍ത്ത് വരട്ടണം. ഏലയ്ക്കാപ്പൊടി വിതറി വാങ്ങി ആറാന്‍ വയ്ക്കുക. അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കൈവെള്ളയില്‍ എണ്ണ പുരട്ടി മാവ് കുറേശ്ശെ എടുത്ത് വയനയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.
Photo Courtesy : Google / Images may be subjected to copyright

