ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

 

464042-ganga-riverന്യൂഡല്‍ഹി: ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നു. ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരം കേന്ദ്ര സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നദി മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നദിയിലെ ജലം മലിനമാക്കുക, സ്വാഭാവിക ജലപ്രവാഹം തടസ്സപ്പെടുത്തുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും. ഗംഗ നദിയുടെ ഒരു കിലോ മീറ്റര്‍ വരെയുള്ള പ്രദേശം ജലസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. റിട്ട. ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതിയാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.