ജനങ്ങളുടെ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് രാജ്‌നാഥ് സിങ്

ജനങ്ങളുടെ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് രാജ്‌നാഥ് സിങ്

rajnath2ഐസ്വാള്‍: എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കന്നുകാലി കശാപ്പ് നിരോധിച്ചതിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഐസ്വാളില്‍ എത്തിയതായിരുന്നു അദ്ദേഹം. രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം പ്രമാണിച്ച് പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ബീഫ് ഫെസ്റ്റ് വന്‍ വിജയമായിരുന്നു. ‘ഞങ്ങള്‍ക്ക് വിശിഷ്ടമായ ബീഫുണ്ട്. നിങ്ങളുടെ വിശ്വാസങ്ങള്‍ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്.’ എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നേരത്തെ ഇതേ അഭിപ്രായവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. താന്‍ മാംസാഹാരിയാണെന്നും എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.