പകര്‍ച്ചപ്പനി: ശുചീകരണത്തിന് നാട് ഒരുമിച്ച് രംഗത്ത് ഇറങ്ങണമെന്ന് മുഖ്യമന്ത്രി

   പകര്‍ച്ചപ്പനി: ശുചീകരണത്തിന് നാട് ഒരുമിച്ച്  രംഗത്ത്  ഇറങ്ങണമെന്ന് മുഖ്യമന്ത്രി

 

Pinarayi_Vijayan_(1)_2തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിന് നാട് ഒരുമിച്ച് രംഗത്ത് ഇറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 27, 28, 29 തീയതികളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഈ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-ഇതര സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളും ഓഫീസുകളും തുടങ്ങി ജനങ്ങള്‍ ഇടപെടുന്ന എല്ലാ മേഖലകളും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശുചിയാക്കണമെന്നും ഈ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചപ്പനി തടയാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പനിബാധിത പ്രദേശങ്ങളെ ഹൈറിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ മൂന്ന് മേഖലകളായി തരംതിരിക്കുമെന്നും ഹൈറിസ്‌ക് മേഖലയില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂണ്‍ 23ന് സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും പകര്‍ച്ചപ്പനി സംബന്ധിച്ച് ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.