താരന്‍ അകറ്റാന്‍ എളുപ്പവഴി

താരന്‍ അകറ്റാന്‍ എളുപ്പവഴി

 

Tips-and-Tricks-for-Beautiful-Hairമുടിയുടെ സൗന്ദര്യം നശിപ്പിക്കുന്ന പ്രധാനഘടകമാണ് താരന്‍. തലയോട്ടിയിലെ തൊലിവരണ്ട് മൃതകോശങ്ങള്‍ ഉതിര്‍ന്നുപോകുന്ന ഈ അവസ്ഥ മുടികൊഴിച്ചിലിനും മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നതിനും കാരണമാവുന്നു. ഇതാ താരന്‍ അകറ്റാന്‍ ചില സൂത്രവിദ്യകള്‍…
നനഞ്ഞ തലയോട്ടിയില്‍ തൈര് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് താരന്‍ അകറ്റും.

കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകുന്നത് താരന്‍ പരിഹരിക്കും.

താരന്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം.

ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനുശേഷം തല കഴുകുന്നത് താരന്‍ ഇല്ലാതാക്കും.

മുട്ടയുടെ വെള്ളയും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് തലയോട്ടിയില്‍ പുരട്ടി 5 മിനിറ്റിനുശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.