കേരളം എല്ലാവര്ക്കും സുരക്ഷിതം: ഡി.ജി.പി
തിരുവനന്തപുരം: കേരളത്തില് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള് ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളം എല്ലാവര്ക്കും സുരക്ഷിതമാണെന്നും വ്യാജപ്രചാരണങ്ങളില് കുടുങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാരെ ആക്രമിക്കുന്നുവെന്ന വ്യാജപ്രചാരണങ്ങള് സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്ന സാഹചര്യത്തില് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു ഡി.ജി.പി. അന്യസംസ്ഥാന തൊഴിലാളികള്ക്ക് എല്ലാ സംരക്ഷണവും നല്കുമെന്നും ബോധവത്കരണത്തിനായി പോലീസ് നേരിട്ട് ഇറങ്ങുമെന്നും ബെഹ്റ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില് അന്വേഷണം നടത്താനായി സൈബര് പോലീസിനെയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില് പ്രത്യേകസംഘത്തെയും ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
Photo courtesy : Google /images may be subject to copyright
