സ്ട്രെച്ച് മാര്‍ക്ക് പരിഹരിക്കാം
സുന്ദരിമാരെ എന്നും അലട്ടുന്ന പ്രശ്നമാണ് സ്ട്രെച്ച്മാര്‍ക്ക്. പ്രസവശേഷവും വണ്ണം കുറയുമ്പോഴും ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്ക് രൂപപ്പെടാം. അടിവയര്‍, കൈകള്‍, തുട എന്നിവിടങ്ങളിലാണ് പ്രധാനമായും സ്ട്രെച്ച്മാര്‍ക്ക് കാണപ്പെടാം. ഇതാ സ്ട്രെച്ച്മാര്‍ക്ക് പരിഹരിക്കാന്‍ ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങള്‍…
പഞ്ചസാരയും നാരങ്ങാനീരും യോജിപ്പിച്ച് സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കിയ ശേഷം സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ പതിവായി 30 മിനിറ്റ് പുരട്ടാം.
പതിവായി ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് സ്ട്രെച്ച്മാര്‍ക്ക് പരിഹരിക്കും.
ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും യോജിപ്പിച്ച് സ്ട്രെച്ച്മാര്ക്കില് പുരട്ടി 10 മിനിറ്റിനുശേഷം കഴുകിക്കളയാം.
ഗ്ലിസറിനും നാരങ്ങാനീരും നന്നായി യോജിപ്പിച്ച് സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ ദിനവും രണ്ട് നേരം പുരട്ടാം.
കുക്കുംബര്‍ നീരും നാരങ്ങാനീരും യോജിപ്പിച്ച് സ്ട്രെച്ച്മാര്ക്കില് പുരട്ടാം.
ആവണക്കെണ്ണ സ്ട്രെച്ച്മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം.
മുട്ട വെള്ള നന്നായി പതപ്പിച്ച് സ്ട്രെച്ച്മാര്ക്കില് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം.
കറ്റാര്‍വാഴ നീര് ദിവസവും പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കും.
സ്ട്രെച്ച് മാര്‍ക്കില്‍ പാല്‍പ്പാട ഉപയോഗിച്ച് വട്ടത്തില്‍ മസാജ് ചെയ്യാം. ഇത് സ്ട്രെച്ച്മാര്‍ക്ക് ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്.
Photo courtesy : Google /images may be subject to copyright