ഐസിസി നിരീക്ഷകന് അനുമതി നല്കി, ടോസ് നേടിയ ന്യൂസിലാന്ഡ് ബാറ്റ് ചെയ്യും
പിച്ച് വിവാദത്തിന്റെ പേരില് പൂനെ മത്സരം തടസ്സപ്പെടുമോ എന്ന അഭ്യൂഹങ്ങള്ക്ക് വിട. ഐസിസി നിരീക്ഷകന് പിച്ച് വിലയിരുത്തി അനുമതി നല്കിയതോടെ മത്സരം മുന് നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. പൂനെ പിച്ച് ക്യുറേറ്റര് പാണ്ഡുരംഗ് സാല്ഗോങ്കറെ ബിസിസിഐ വിവാദത്തെ തുടര്ന്ന് സസ്പെന്ഡ് ചെയ്തിരുന്നു.
ടോസ് നേടിയ ന്യൂസിലാന്ഡ് ആദ്യം ബാറ്റുചെയ്യാന് തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെ ആദ്യ മത്സരം വിജയിച്ച ടീമിനെയാണ് ന്യൂസിലാന്ഡ് ഇറക്കുന്നത്. ഇന്ത്യ കുല്ദീപിനു പകരം അക്സര് പട്ടേലിനെ ടീനില് ഉള്പ്പെടുത്തി.
Photo Courtesy : Google/ images are subject to copyright

