കന്യാസ്ത്രീയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു.. മുങ്ങി മരണമെന്ന് സൂചന

പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ (55)മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞു .മുങ്ങിമരണമെന്നു സൂചന.കിണറ്റിലെ വെള്ളം തന്നെയാണു ശരീരത്തിനുള്ളിലും കണ്ടെത്തിയത്.കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.സിസ്റ്റർ സൂസമ്മയുടെ വയറ്റിൽനിന്നു നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും ഇത് ആത്മഹത്യആയിരിക്കാമെന്നതു മാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു . കഴിഞ്ഞ മാസം 15 മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു .സിസ്റ്റർ താമസിച്ചിരുന്ന മുറി മുതൽ കിണർ വരെയുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ടായിരുന്നു.മുറിവേൽപിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മുറിക്കുള്ളിൽ നിന്നു പൊലീസ് കണ്ടെത്തി. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
