നിലയ്ക്കലില് മാധ്യമ പ്രവര്ത്തകര്ക്കുനേരെ കൈയേറ്റ ശ്രമം

നിലയ്ക്കലില് മാധ്യമ പ്രവര്ത്തകര്ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം.റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ. ചാനലിന്റെ വനിതാ മാധ്യമ പ്രവര്ത്തകയെയാണ് കൈയേറ്റം ചെയ്യാന് ശ്രമിച്ചത്. ചാനലിന്റെ വാഹനം സമരക്കാര് അടിച്ചു തകര്ക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright