നിലയ്ക്കലില് സ്ഥിതിഗതികള് രൂക്ഷം ..സമരക്കാർ പന്തൽ വീണ്ടും കെട്ടി

ശബരിമല നിലയ്ക്കലില് പോലിസ് കെട്ടിയ പര്ണശാല ശബരിമ അയ്യപ്പ ഭക്തരായ പ്രതിഷേധക്കാര് വീണ്ടും കെട്ടി. ഇന്ന് രാവിലെയാണ് പോലിസ് നാമജപയാത്ര നടത്തുന്ന പന്തല് പൊളിച്ചത്. പത്ത് മണിയോടെ നാമജപം നടത്തുന്നവര് പന്തല് വീണ്ടും കെട്ടുകയായിരുന്നു. ഐജി മനോജ് കുമാര് ഉള്പ്പടെയുള്ള വന് പോലിസ് സന്നാഹം നിലയ്ക്കലില് ഉണ്ട്. ഇവരുടെ മുന്നില് വച്ച് തന്നെയാണ് പന്തല് വീണ്ടും കെട്ടിയത്. പോലിസ് ഇടപെട്ടാല് അത് വലിയ സംഘര്ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. വനിത പോലിസ് ഉള്പ്പടെ ഉള്ളവരെ സന്നിധാനത്തേക്ക് കയറ്റി വിടുന്നില്ല.ഹിന്ദു സംഘടനകളും, ബിജെപി, കോണ്ഗ്രസ് നേതാക്കളും നിലയ്ക്കലില് എത്തിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി അയ്യപ്പ സേവാ സമാജം തുടങ്ങി നിരവധി സംഘടനകള് രംഗത്തുണ്ട്. അയ്യപ്പ ധര്മ്മ സംരക്ഷണ സമിതി പമ്പയിൽയില് നാമ ജപയാത്ര ആരംഭിച്ചിട്ടുണ്ട്. നിലയ്ക്കലില് നടക്കുന്ന പ്രതിഷേധത്തില് കൂടുതലായും എത്തിയിരിക്കുന്നത് സ്ത്രീകളാണ്. കുട്ടികളും ഇവര്ക്കൊപ്പമുണ്ട്.
Photo Courtesy : Google/ images are subject to copyright
