തുലാമാസ പൂജക്കായി ശബരിമല നട തുറന്നു.

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു. പ്രതിഷേധങ്ങള് വകവെക്കാതെ നിരവധി ഭക്തരാണ് സന്നിധാനത്തെത്തിയത്. വൈകിട്ട് ആഴിയില് അഗ്നി പകരും. രാത്രി ഹരിവരാസനം ചൊല്ലി നടയടക്കും.നാളെ പുലര്ച്ചെ അഞ്ചു മണിക്ക് നട തുറക്കും. അതിനു ശേഷം മഹാഗണപതി ഹോമം നടക്കും. ഉഷപൂജക്ക് ശേഷം മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് നടക്കുക .ഇതിനായി 18 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില് വന് സുരക്ഷാ സന്നാഹങ്ങളോടെയാണ് ശബരിമല നട തുറന്നത്. പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമല്ലാതെ വനിതകളൊന്നു മല ചവിട്ടാനെത്തിയില്ല എന്നതും ശ്രദ്ധേയമാണ് .
Photo Courtesy : Google/ images are subject to copyright
