ഓഷ്യാനിക് പുഡ്ഡിംഗ്

ഓഷ്യാനിക് പുഡ്ഡിംഗ്

ചേരുവകൾ

 

ഇളനീർ                  – രണ്ടെണ്ണം

പാൽ                      – അരലിറ്റർ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

ചൈന ഗ്രാസ്              – 20 ഗ്രാം

പഞ്ചസാര                  – ആറ്  ടേബിൾസ്പൂൺ

നീല കളർ                    – രണ്ട് തുള്ളി

 

തയ്യാറാക്കുന്ന വിധം

അരകപ്പ് ഇളനീർ വെള്ളത്തിൽ പത്തുഗ്രാം ചൈനാഗ്രാസ് കുതിർത്ത് ചെറുതീയിൽ അലിയിച്ചെടുക്കുക . അതെ സമയം തന്നെ മറ്റൊരു പാത്രത്തിൽ പാലും കണ്ടൻസ്ഡ് മിൽക്കും മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ചൂടാക്കി നന്നായി യോജിപ്പിക്കുക . തിളയ്ക്കാറായ പാൽക്കൂട്ടിലേക്ക് ഉരുക്കിയ ചൈനാഗ്രാസ്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇളനീർ കാമ്പ് സ്പൂൺകൊണ്ടുടച്ച് ഈ മിശ്രിതത്തിലേക്ക്  ചേർക്കുക. ഇത് ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് പകർന്ന് ചൂടാറുമ്പോൾ ഫ്രിഡ്ജിൽ സെറ്റ് ആകാൻ വയ്ക്കുക . ബാക്കിയുള്ള ഇളനീർ വെള്ളത്തിൽ പഞ്ചസാരയും 10 ഗ്രാം ചൈനാഗ്രാസും ചേർത്ത് അലിയുന്നതുവരെ ചൂടാക്കുക . ഇതിലേക്ക് നീല കളർ ചേർത്ത് നേരത്തെ ഫ്രിഡ്ജിൽ സെറ്റ് ചെയ്തുവച്ചിരിക്കുന്ന  പുഡിങ്ങിലേക്ക് സാവധാനം ഒഴിക്കുക . കഷണങ്ങളാക്കിയ ഇളനീർ കാമ്പ് ചേർത്ത് ഒന്നുകൂടെ ഫ്രിഡ്ജിൽ വച്ച്  സെറ്റ് ചെയ്യുക .

തസ്‌നിം അസ്സീസ്

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.